Monday, December 29, 2014

കാലം കനലായ് എന്നിൽ അവതരിച്ചാലും
നീ എന്ന സത്യം എന്നിൽ ഉണ്ടാകും.
എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ.
തീയും തീയും വിസ്പോടനം തീർക്കും  എന്ന് ജ്യോതിഷം പറയാറുണ്ട് ഞങ്ങളോട്. സേഹത്തിന്റെ, പ്രണയത്തിന്റെ, ആശയത്തിന്റെ, ജ്ഞാനത്തിന്റെ, കാമത്തിന്റെ വിസ്പോടങ്ങലാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. അർത്ഥത്തെ  സിദ്ധിച്ച നിനക്ക് ലോകത്തിന് വെളിച്ചം പകർന്ന  നിനക്ക് എന്തിനാണ് ഞങ്ങൾ തെളിച്ച തിരികൾ; കൂടുതൽ തെളിഞ്ഞ വെളിച്ചം നേടനാണോ? അതോ  ഞങ്ങൾ പരസ്പരം ചേരേണ്ടതാണ്  എന്ന് നീയും പറഞ്ഞതാണോ പലായനത്തിന്റെ വിയർപ്പ് വീണ മണ്ണിൽ ഇരുന്നുകൊണ്ട്, ഒരു വിളക്കിന്റെ പാതി തിരികൾ എനിക്കും പാതി അവൾക്കും നൽകി?  

Monday, December 1, 2014

KISS OF (our)



ചുംബനങ്ങൾക്ക് ശബ്ധമില്ലെങ്കിലും 
നമ്മുടെ മാത്രം ചെവികൾ കേട്ടാലും
പ്രതിധ്വനി അപാരമാണ്.
അവ രക്തത്തിൽ പോലും അലകൾ തീർക്കും.
എന്റെയും നിന്റെയും പിന്നെ അവരുടേയും.

Wednesday, November 19, 2014

ഇന്നലകൾ ശവകല്ലറകളിലാണ്,
പിശാചുക്കൾക്ക് ജന്മം നൽകാത്ത വിധം 
കുരിശ്  തറച്ച് മൂടിയിരിക്കുകയാണ്,
ഓജോ ബോഡിനുപോലും കിട്ടാനാവാത്ത വിധം.
പിറക്കാത്ത നാളകളെ  കാത്തിരിക്കാറുമില്ല.
ഈ നിമിഷങ്ങളിലാണ് ഞാൻ ജീവിക്കുന്നത്,
സന്തോഷിക്കുന്നത്, ചിരിക്കുന്നത്, 
കരയുന്നത്, ദേഷ്യപ്പെടുന്നതും. 

Thursday, November 13, 2014

#########


നിന്റെ ഇന്നലകൾ ഞാൻ ചോതിക്കില്ല.
നിന്റെ ഓർമകളിൽ സ്ഥാനവും വേണ്ട.
കാരണം.
ഇന്നലകൾ എനിക്ക്  ചങ്ങലകളല്ല,
നാളകളിൽ വിശ്വാസവുമില്ല,
ഈ നിമിഷങ്ങളെയാണ് എനിക്ക് വേണ്ടത്,
ഇതിലാണ് ഞാൻ ജീവിക്കുന്നതും.
ഞാൻ മരിക്കുമ്പോൾ കൂടെയീ-
നിമിഷങ്ങളും ഉള്ളിൽ നിന്നുമായണം.
കരയിൽ  പതിഞ്ഞ പാദം കടലെടുക്കും പോലെ

Saturday, November 8, 2014

CITATION

"ഞാൻ ആരാച്ചാർ ആണ്,"നിന്റേം- അവളുടേയും",എല്ലാ 'അവന്മാരുടെയും' എല്ലാ-'അവളുമാരുടേയും' ആരാച്ചാർ" (സമൂഹം 1).

Wednesday, October 22, 2014

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം ; പത്മരാജൻ അനുസ്മരണം

ചിലർ  അങ്ങനെയാണ് ഒരു കൊള്ളിയാൻ പോലെ വന്ന് മനസ്സിൽ വെളിച്ചം കോറിയിട്ട് കടന്ന്  കളയും.  അസൂയ തോന്നും ഈ മനുഷ്യനോട് 15 നോവലുകൾ 117 ഓളം ചെറു കഥകൾ 37 ചല ചിത്രങ്ങൾ അതും ആരുടെ കയ്യിൽ നിന്നോ കടം വാങ്ങിയ വെറും 45 വർഷം മാത്രം കൊണ്ട്.

" മ്മക്ക് ഓരോ നാരങ്ങ വെള്ളം കാച്ചിയാലോ ...ഡേവിടെട്ടാ king ഫിഷെർ ൻണ്ടാ ..ചിൽഡഡ്." 

"ഈ ഭുമിയിൽ ഒരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണ്‍ കണ്ടെത്തി വിശ്രമിക്കണം. ഈ ഭുമിയിൽ നിന്റെയൊപ്പം ജീവിച്ച് നിന്റെ ഓർമയുമായി മരിക്കുന്ന ദേവൻ  എന്ന് പേരുള്ള മനുഷ്യൻ ആവണം ".. ഇതൊക്കെ ആർക്കാ അത്ര പെട്ടെന്ന് മറക്കാനാവുക 

പത്മരാജൻ  എന്ന പ്രതിഭാസത്തിനു മുന്നിൽ ,
കഥ പറഞ്ഞ് ഗന്ധർവ ലോകം വരെ പോയ പപ്പേട്ടന് മുന്നിൽ ഓർമ  പൂക്കളോടെ....

നഷ്ടപ്പെട്ട നീലാംബരി; ആമി ഇല്ലാത്ത അഞ്ചാമത്തെ വർഷം

സ്നേഹത്തിന്റെ, പ്രണയത്തിന്റെ, വാത്സല്യത്തിന്റെ പഥിക വിടപറഞ്ഞിട്ട് 5 വർഷം  തികയുന്നു. അസൂയ ഉളവാക്കുന്ന ഭാഗ്യമാണ് മലയാളഭാഷക്കും ആ ചുരുങ്ങിയ ഇംഗ്ലീഷ് വാക്കുകൾക്കും ലഭിച്ചത്; മാധവികുട്ടിയുടെ വാത്സല്യം പേറാൻ കഴിഞ്ഞ, പ്രണയം വഹിക്കാൻ കഴിഞ്ഞ, കണ്ണീരൊപ്പാൻ കഴിഞ്ഞ, സ്നേഹം പരത്താൻ കഴിഞ്ഞ വാക്കുകൾ. മലയാളഭാഷ  "ചുന്ദരി" കുട്ടി ആയത് മാധവികുട്ടി കുളിപിച്ച് ഒരുക്കിയപ്പോഴാണെന്ന് നിസംശയം പറയാം.

"എന്റെ സ്നേഹം ഇളം വെയിലാണ്, വേനൽ  മഴയാണ്, നിലാവാണ്‌. എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോനുന്നു. സ്നേഹിക്കപ്പെട്ട ആ ഹ്രസ്വ കാലം. സ്വർലോക തൃപ്തി അവർക്ക് കൊടുത്തിരിക്കണം. പരിപൂർണ്ണതയിലേക്ക്  നിന്നും  അപൂർണതയിൽ വഴുതി വീണപ്പോൾ ആ വീഴ്ചയുടെ കാരണം അവർക്ക്  മനസിലായിരിക്കുകയില്ല. തീർച്ച ....പക്ഷേ  എന്നെ വെറുക്കാൻ അവർക്ക്  കഴിയുകയില്ല."


ആർക്കാ  വെറുക്കാനാവുക....
ഓർമ്മകളോടെ
വീഞ്ഞ് പഴകും തോറും വീര്യം കൂടും എന്നല്ലേ പറയാറ്. എത്ര സത്യമാണത്.   സിനിമകൾ കാണാറുണ്ട് പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ, ഭാഷ നോക്കാതെ. പല സിനിമകളെ അറിഞ്ഞും അറിയാതെയും മാറ്റി വെക്കാറുമുണ്ട്. മണിരത്നം എന്ന  ഇതിഹാസത്തെയാണ് കൂടുതലും മാറ്റി വെച്ചിട്ടുള്ളത്. അറിയാതെയാണ് ചെയ്തതെങ്കിലും , നന്നായി എന്ന് ഇപ്പോൾ തോനുന്നു. പഴകട്ടെ, വീര്യം കൂടട്ടെ എന്ന  ഉൾമനസിന്റെ തിരിച്ചറിവാകാം, ആവോ. എന്ത് തന്നെയായാലും മണിരത്നങ്ങൾ പഴകിയപ്പോ എനിക്ക് നുകരാൻ  കഴിഞ്ഞത് എന്തെന്നില്ലാത്ത ലഹരി ആണ്. വീഞ്ഞറകൾ തുറക്കുന്നതിന് അതിന്റേതായ സമയവും സന്ദർഭവും ഉണ്ടല്ലോ അതാവാം ഇത്രയും വൈകിയത്.


24 വർഷം  പഴകിയ  ഒരു മണിരത്നം വീഞ്ഞിന്, സുഹൃത്തിനോട് എന്തെന്നില്ലാത്ത ഒരു അടുപ്പം കടുപ്പത്തിൽ സമ്മാനിക്കാൻ കഴിഞ്ഞിരുന്നു. ദേ  ഇന്ന്... ഞാൻ ഒരു അറ തുറന്നു.. 14 വർഷത്തിന് ശേഷം. ഹോ  ഇതിന്റെ വീര്യം പറയാൻ ആവില്ല.. ഇത് തന്ന കിക്ക് ഹോ..... അടുത്തില്ലാതെ പോയി..

മരണം_ ജീവിതം; ഒരു കവിതക്കുള്ള മറുപടി

ആരുടെ സ്വപ്നമാണ് നീയും ഞാനും?
ആരുടെ ആയാലും ഉണരാതിരിക്കട്ടെ അയാൾ.
ഉണർന്നിട്ടിനി മരിച്ചാലോ?
തുറന്ന കണ്ണുകളെ ശപിച്ച് കൊണ്ട്,
മനസിലൊരു സ്മാരകം തീർക്കട്ടെ. 

Tuesday, October 21, 2014

RIVER

Should have flowed to depletion long back.
After all how much can you take up from it.
How much can you drink it down,
To what extant can you check its flow and dredge it to swallow it I am a river.
My vastness may astound you.
My murmur may allure you.
My coolness may make your insides cool too.
But don't be frightened.Don't be frightened at my depth,
As you can be an ocean and embossom me.

TENSES


In times past,
I was in thy soil,
Like a seed desiring to spring forth,
At the wetness of the drops you had put away.
Today i am in thy skies,
And thou art bathing in the clouds which have conceived the rains.
And in times to come,
I shall be at thy ocean,
Living in a castle hoarded deep inside it like a treasure.

വെയിൽ തിന്ന പക്ഷി "ചത്തിട്ട്" 4 വർഷം; കവി അയ്യപ്പൻ അനുസ്മരണം



വഴി മാറി ഓടിയ സെക്കണ്ട് സൂചി നിലചിട്ട് ഇന്ന് 4 വർഷം തികയുന്നു. ചഷകത്താൽ നുകർന്ന ലഹരിയെ തൻറെ വരികളാൽ ആസ്വാദകന്റെ സിരകളിൽ കലർത്തിയ മഹാ മാന്ത്രികൻ. തൻറെ രക്തത്തിന് മദ്യത്തെക്കാൾ ലഹരിയുണ്ടെന്ന് അയ്യപ്പൻ കവിതകളിലൂടെ തെളിയിച്ചു. 

" എനിക്കായി തീർത്തൊരു മണ്‍ കുഴിയിൽ
ഒരിക്കലും തിരിച്ചു വരാനാകാത്ത ഞാൻ
വിരി മാറിൽ ലയിച്ചിടുന്നു"

ഇലായ്മകളെ ചങ്ങാതിമരാക്കിയ, വിശപ്പിനെ ആഘോഷിച്ച, അതിൽ നിന്നും കണ്ടെടുത്ത ബിംബങ്ങളെ വാക്കുകളാക്കി തീർത്ത, മേലോട്ട് ഉയരാൻ കണ്ട പടവുകളെ പുഞ്ചിരിച്ചു തള്ളിയ, ഒടുവിൽ "അച്ഛാ എന്നൊരു വിളിയോ,  കണ്ണീരു കലർന്നൊരുമ്മയോ കിട്ടാതെ പറന്നു പോകേണ്ടി വന്ന പക്ഷി.

" എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തിൽ
നിന്ന് ആ പൂവ് പറിക്കണം.....
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം....
മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ സമയമില്ലായിരിക്കും.
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലെക്ക് ഒലിച്ച് പോകണം.
ഇല്ലെങ്കിൽ ഈ ശവപെട്ടി മൂടാതെ പോകണം ..."

ഓർമ്മ പൂക്കളോടെ ....

Saturday, October 18, 2014

ചൊറിതനം/ ചൊറിയണം; ഒരുതരം ചോറി ഉണ്ടാക്കുന്ന ചെടി

ഹരിതവർണം  തന്നെയാണ് എനിക്കും കിട്ടിയത്.
പീലികൾ പോലെ ഇലകൾ ഇല്ലാത്തവൻ.
ചൂടാൻ പൂക്കൾ പൊഴിക്കാത്തവൻ.
പഥികന് തണലേകാൻ വേണ്ടത്ര പൊക്കമില്ലാത്തവൻ.
ആകർഷിക്കും വിധം ആകാരമില്ലാത്തവൻ.
ചില്ലകൾ ഇല്ലാത്തവൻ.

ഒന്നുണ്ട് ചൊറി, ദേഹമാസകലം.
ഇലകളിലും, തണ്ടുകളിലും.
സൃഷ്ടാവിന്റെ കുസൃതിയാൽ വിതറിയ
നായിങ്കരണ പൊടിയാണ് ആസകലം.
അതാവും പൂചെട്ടികളിൽ എന്നെ കാണാത്തത്,
പൂവാടികളിൽ ഞാൻ ഇല്ലാത്തതും.
നല്ലതാ....
എന്തിനാ തൊട്ട്  നിങ്ങൾക്ക് ചൊറി ആകുന്നത്.

ഞാൻ ഈ മൂലയിൽ നിന്ന് ചീയട്ടെ.



Sunday, July 27, 2014

വ്യാപാരി


വിൽക്കുവാനായി ഒന്നുമേയില്ല കൈകളിൽ,
ചോര നിറഞ്ഞ മാസംങ്ങൾ അല്ലാതെ.
കുറച്ച് ആശങ്ങൾ ഉണ്ട് കീശയിൽ 
മീശപോലെ വളർത്തിയവ.
കുറേ  സ്വപ്‌നങ്ങളുമുണ്ട് മനസ്സിൽ 
മുത്തുപോലെ സൂക്ഷിച്ചവ.
ഉശിരും ഉറപ്പുമുണ്ട് കൂടേ 
തിരകളെയെതിർത്ത് വലയിട്ടെടുത്തവ.
മറ്റൊന്നുമില്ല; മുത്തും പഴിഴവുമൊന്നുമേയില്ല.
ജീവിതമേ ... നീ  ഇവയോരോന്നുമെടുത്ത് കൊള്ളുക,
പകരം എന്റെ മണവാട്ടിയാവുക.

അപേക്ഷ

എനിക്കായി സമയം നിങ്ങൾ മാറ്റിവെക്കരുതേ,
ഒടുവിൽ നഷ്ടബോധം തോന്നിയാലോ.
പകരം തിരക്കിനിടയിൽ  കൂട്ടി മുട്ടാം പരസ്പരം.
എനിക്ക് വേണ്ടി ചിലവാക്കുകയുമരുത് നിങ്ങൾ,
ഒടുവിൽ പാഴാക്കിയെന്ന് തോന്നിയാലോ.
പകരം യാചകനാക്കുക നിങ്ങൾ;
അധികം വന്ന സമയവും ചിലവാകാത്ത തുട്ടുകളും 
ഒഴിവാക്കാനുള്ള ഉപായമാക്കുക എന്നെ.

Monday, July 21, 2014

BPL BOY FRIEND

എനിക്ക് സമ്മാനിക്കാൻ ഒന്നുമില്ല.
എന്റെ സമയമല്ലാതെ, എന്റെ വാക്കുകളല്ലാതെ,
സ്വപ്നങ്ങളല്ലാതെ,ചളികളല്ലാതെ,
പ്രണയമാല്ലാതെ, ചൂടാറാത്ത മേനിയല്ലാതെ,
ഒന്നുമില്ല; എന്നിട്ടും നീ.
പകരം എന്നെ നീ എടുത്ത് കൊള്ളുക,
നിനക്കേറെ പ്രിയമുള്ള എന്റെ 
മരണമെടുത്ത് കൊള്ളുക.  

Tuesday, June 24, 2014

ചന്ദന മരമാവാനാവില്ല


എന്റെ പ്രണയം ഭക്ഷിക്കുന്നത് നിന്റെതിനെയാണ്.
നിന്റേതിനെ  മാത്രം, നിന്റേത് എന്റേതിനേയുമാവം.
കടലിനുമാത്രം അലമാലകൾ എങ്ങനെ തീർക്കാനാവും.
വീഴുന്ന മഴത്തുള്ളികൾ പോലും,
മേഘങ്ങളുടെ ദത്തുപുത്രികൾ മാത്രമാണ്.
പ്രപഞ്ചത്തിലെ ഓരോ അണുവിനും കാണും
പരാശ്രയത്ത്തിന്റെ കഥ പറയാൻ.
എന്റെ വേരുകൾ നിന്റെ പ്രണയത്തിലാഴ്ന്നിരിക്കുന്നു.
വളരുന്നതും, നിലനിൽക്കുന്നതുമതിലൂന്നിയാണ്.
പട്ടിണി കിടത്താതിരിക്കുക പ്രണയത്തെ നീ .

Thursday, June 12, 2014

ദിശാ താരം

നുരഞ്ഞു പൊങ്ങുന്ന അലകൾ,
ചുഴറ്റി വീശുന്ന കാറ്റ്,
ഉറഞ്ഞ് തുള്ളുന്ന പേമാരി,
ഇളകിയാടുന്ന കപ്പൽ,
തളരാതെ,പതറാതെ,
ദിശയറിയാതെ ഞാനും.
വിണ്ണിൽ നീ വിരിച്ച വെളിച്ചം,
ഹൃദയത്തിൽ നങ്കൂരമിട്ടിരിക്കുന്നു.
ജീവിതത്തിലേക്ക് വഴി കാട്ടിത്തരുന്നു.

Monday, June 2, 2014

പൊരുത്തം

                   

എനിക്കും നിനക്കും ഒരേ പൊക്കം ആകതിരുന്നത് നന്നായി. 
നിനക്ക് തല കുനിക്കാതെ എന്റെ ഹൃദയമിടിപ്പ്‌ കേൾക്കാമല്ലോ. 
ഞാൻ മലയാളവും നീ  ഇംഗ്ലീഷ്  മീഡിയത്തിലും പഠിച്ചത് നന്നായി.
എനിക്ക് തല കുനിക്കാതെ നിന്നോട് ചോതിക്കല്ലോ.
എനിക്കും നിനക്കും ഒരേ വിശപ്പ്‌ ഇല്ലാത്തത് നന്നായി;
എനിക്ക് നിന്നേക്കാൾ കൂടുതൽ കഴിക്കാല്ലോ
എനിക്കും നിനക്കും ഒരേ പ്രണയം ഇല്ലാത്തത് നന്നായി.
എനിക്ക് എന്നേക്കാൾ നിന്നെ പ്രണയിക്കാമല്ലോ. 
Fine that we don't have same height;
Effortlessly you can hear my heart beat.
fine that we don't have the same appetite;
Effortlessly I can eat more.
fine that you are from English medium;
Shamelessly I can ask doubts.
Fine that we have unequal affection.
Let the more loving one be me.....

  

Thursday, May 22, 2014

വെടി മരുന്ന്

നിനക്ക് ഭയമാണെങ്കിൽ
കുത്തി നിറക്കുക നീ പ്രണയത്തെ;
തിരി കൊളുത്താതെ.
അടിച്ചൊതുക്കുക നീ,
കവിഞ്ഞു പോകാതെ.
ഒടുവിലെന്നേ വടക്കോട്ടെടുക്കുമ്പോൾ,
തിരികൊളുത്താം നിനക്കതിനെ...
ആചാര വെടിയാംവെണ്ണം .

ഭയം


ഉരച്ചകല്ല് സ്വർണ്ണമായിട്ടും

                ഭയം.
മുഖം മൂടീ ഇല്ലാഞ്ഞിട്ടും 
                ഭയം.
വാലാട്ടി പിൻതുടർന്നിട്ടും 
                ഭയം. 

ഭയമാണിപ്പോഴും, സന്തോഷമേ ഉള്ളൂ.
കാരണം... ആരാധിക്കുന്ന കാലമകലെയല്ല.
ഭയമുള്ളതിനെ ആരാധിക്കുന്നവരല്ലേ മനുഷ്യർ.

Wednesday, May 21, 2014

പുഴ

എന്നോ ഒഴുകി തീരേണ്ടാതാണ്.
കോരിയെത്രയെത്ര  എടുക്കാനാവും,
കുടിച്ചെത്ര തീർക്കാനാവും,
തടഞ്ഞെത്ര നിർത്താനാവും,
തുരന്നെത്ര വിഴുങ്ങാനാവും,

 ഞാനൊരു പുഴ..

എന്റെ വ്യാപ്തി നിന്നെ അമ്പരപ്പിച്ചേക്കാം,
എന്റെ ശബ്ദം നിന്നെ ആകർഷിച്ചേക്കാം,
എന്റെ തണുവ്  നിന്റെ ഉള്ള് തണുപ്പിച്ചേക്കാം,
പക്ഷേ... ഭയപ്പെടേണ്ട;
എന്റെ ആഴമറിഞ്ഞ് നീ ഭയപ്പെടേണ്ട......
കാരണം നിനക്കൊരു സമുദ്രമാവാനാവും 
എന്നേ മാറോടണക്കാനാവും.

Tuesday, May 20, 2014

അസൂയ



എനിക്ക് എന്റെ വാക്കുകളാവണം.
നിന്റെ ഉള്ളിൽ തട്ടിയ വാക്കുകൾ.
നിന്നെ ചിരിപിച്ച വാക്കുകൾ,
കളിയാക്കിയ വാക്കുകൾ, നാണിപിച്ച,
പ്രണയിച്ച, ദേഷ്യപ്പെടുത്തിയ, ആകുലയാക്കിയ,
ഭയപെടുത്തിയ വാക്കുകൾ.

"എന്തിനാ ??"
കുഞ്ഞിക്കുട്ടനിലെ അർജ്ജുന വേഷത്തെയല്ലേ സുഭദ്ര ഇഷ്ട്ടപ്പെട്ടത്?
"അതിന്...
നിന്റെ അസ്ഥിത്വം അല്ലേ ആ വാക്കുകൾ.
മുല്ല മൊട്ടിനെ വസനയിലൂടെയല്ലേ ഇഷ്ടപ്പെടുക?"




*****കുഞ്ഞിക്കുട്ടൻ , സുഭദ്ര  വാനപ്രസ്ഥത്തിലെ കഥാപാത്രങ്ങൾ

Monday, May 19, 2014

പ്രണയം ധൈര്യം ആവശ്യപ്പെടുന്നു?



എനിക്ക് ഭയമാണ്; നീ ഇങ്ങനെ 
പ്രണയിക്കുന്നത് കാണുമ്പോൾ.
നീ കണ്ടതല്ലേ ആ ശേഷിപ്പുകൾ?
ഞാനും കുടയെറിഞ്ഞ് മഴ നനഞ്ഞിരുന്നു,
വെയിലേറ്റ് ഉണങ്ങുമെന്നോർക്കാതെ.
തുള്ളി ചാടിയിരുന്നു,
കാലിടറുമെന്നോർക്കാതെ.
പൊട്ടിചിരിച്ചിരുന്നു,
നടുറോഡിൽ കരയുമെന്നോർക്കാതെ.

എനിക്ക് ഭയമാണ് നിന്റെ പ്രണയത്തേയും.

ആ ശേഷിപ്പുകളെ ദഹിപിച്ച്,
ബലികാക്കകളെ ഊട്ടേണ്ടകാലമായിരിക്കുന്നു.
കുടയെറിഞ്ഞു നമുക്ക് മഴ ചൂടാം.
വെയിൽ  മറയ്ക്കാൻ ആ കുട ചൂടാം.
കാലിടറാതിരിക്കാൻ കൈകൾ കോർത്ത് ചാടാം.
പിന്നെ നിന്റെ ഈ കണ്ണുകൾ....

നിന്റെ കണ്ണുകളെ ഞാൻ കണ്മഷിക്ക് വിടുന്നു,
അത് പടർത്തില്ലൊരിക്കലും .
ഇനിയും ഭയമെങ്കിൽ...
തടം കെട്ടി നിർത്തുക നീ എന്റെ പ്രണയത്തെ ,
വറ്റി വരളുന്ന ഗ്രീഷ്മം ഉണ്ടെങ്കിൽ തിരികെ തരിക...

Sunday, May 18, 2014

കബിളിപ്പിക്കൽ

അസ്വസ്ഥമാം ഉറക്കം ആർക്കും  ഉണ്ടാവാം.
ഏലസുകൾ ധരിക്കാന  മുത്തശ്ശി പറയാറ്.
ഈശ്വര സാമിപ്യം ഉണ്ടാവുമത്രേ ഉറക്കത്തിലും.
പേടി ആവാം കാരണം;
നാമം  ജപിക്കാനാ അമ്മ പറഞ്ഞത്,
ദുസ്വപ്നമാവും; 
ഈശ്വര ചിന്ത ഇല്ലതകൊണ്ടാണെന്നച്ഛൻ പറയും.

അരികിൽ  തലയിണ വെച്ചിട്ടമ്മ പറ്റിച്ചിരുന്നു കുട്ടികാലത്ത്.
കെട്ടി പിടിച്ച് ഉറങ്ങി എണീറ്റിട്ടുണ്ട് പലപ്പോഴുമതിൽ.
'ഒറ്റക്കല്ലെന്നതോന്നൽ' തലയിണയാൽ അമ്മ മാറ്റി.
ഇന്നവളോ??അതൊരു കുപ്പായത്തിലൂടെയും.

Friday, May 16, 2014

അഹം "ന" ബ്രഹ്മാസ് മി

ബോധിതൻ കീഴിലെ സിദ്ധാർതൻ ശ്രീ ബുദ്ധനായി.
ചിതൽ പുറ്റിനുള്ളിലെ രത്നാകരൻ വാല്മീകി ആയി.
കലിങ്ക കണ്ണിൽ തറച്ച ചക്രവർത്തി അശോകൻ മാത്രമായി.
ഗുരുവിന്റെ പദാത്തിലൂന്നി നരേന്ദ്രൻ വിവേകാനന്ദനായി.
തെരുവ് കുഞ്ഞിന്റെ കരച്ചിലാൽ ആഗ്നെസ് മദർ റെരെസയായി .
ഗ്രാമങ്ങളുടെ ആത്മാവ് മോഹൻ ദാസിനെ മഹാത്മാവാക്കി.
ഒറ്റ സൈക്കിൾ സവാരിയാൽ ചെഗുവര ചെ ആയി.
അങ്ങനെ എത്ര എത്ര പേരുണ്ട് ഈ ദുനിയാവിൽ.
ധേ ഒരു മുദ്ര പത്രം അല്ലെ ഞമ്മളെ ഞമ്മക്ക് കാട്ടി തന്നെ.
ഞമ്മളെ ഞമ്മൾ ആക്കുന്നത് ഇമ്മാതിരി സംഭവങ്ങളാ.


ഈ തിരിച്ചറിവുകൾ, കണ്ടെതെലുകൾ
അറുത്ത് മാറ്റെണ്ടാതോ എടുത്തെറിയെണ്ടാതോ അല്ലാ.
ആഘോഷിക്കാനുള്ളതാണ്.
ബുദ്ധന് സിദ്ധാർതൻ ആവാനാകുമോ ഇനി ?
വാല്മീകിക്ക് കാട്ടാളനോ,അശോകന് ചക്രവർത്തിയൊ,
വിവേകാനന്ദന് നരേന്ദ്രനോ, തെരേസക്ക് ആഗ്നെസോ, 
ഗാന്ധിക്ക് മോഹൻദാസോ, ചെ  ക്ക് ചെഗുവരയോ,
ധേ  ഈ എനിക്ക് അവൻ  ആകാൻ പറ്റില്ല.
ആവാനുള്ള സന്ദർഭം പോലും
ജ്ജഡ തുല്യമാം ജീവിതം നയിപ്പിക്കും.

Tuesday, May 13, 2014

G 26

അതിരുകളിലൂന്നി ചുവരുകൾ മതിലുകളാവുന്നു.
മൂടികൾ വീഴുന്നതോടെ കൂടുകളും,
ചേക്കേറാനുള്ള കൂടുകൾ.

G 26, നിന്റെ മൂടിയും ചുവരുകളും വിഭിന്നമാണ്.
ഇണക്കത്തിന്റെ, പിണക്കത്തിന്റെ, ചങ്ങാത്തത്തിന്റെ,
ഒത്തുചേരലിന്റെ, ആഘോഷത്തിന്റെ,പ്രണയത്തിന്റെ-
അതിരുകളില്ലാത്ത ലോകം നീ തീരത്തിരുന്നു.


G 26, നിന്റെ മൂടിയും ചുവരുകളും വിഭിന്നമാണ്. 
അതിരുൾക്കുമീതേ പായാൻ പാകപെടാനും,
ഞങ്ങൾക്കിടയിലെ അതിരുകൾ തകർത്തെറിയെണ്ടാതാണെന്നും,
എന്റെ ഭാവിയുടെ ഭാഗം ഇതാണെന്നും,
സൗഹൃദത്തിന് അതിരുകളേ വേണ്ടെന്നും,
അതിരുകൾ ഉണ്ടാവുന്നതല്ല ഉണ്ടാക്കുന്നതാണെന്നും-
പറഞ്ഞ നിന്റെയീ ചുവരുകൾ.
ഏത് ചുമരുകളാണ് നിന്നെ ഉയർത്തിയത് ?
ഏത്  മാന്ത്രികനാണ് നിന്നെ മെനഞ്ഞത് ?

G 26, നീ ഒരു സംഭവാ....

Wednesday, April 30, 2014

12 വർഷം കാമുകി 12 മണിക്കൂർ ഭാര്യ.

ഒരു വ്യാഴ വട്ട കാലം പ്രണയിച്ചിരുന്നില്ലേ തമ്മിൽ?
എന്നിട്ടൊരുപകലിൽ വിവാഹിതരായി,
അതേ രാത്രി നിനക്കൊപ്പം സയനൈടിൽ ഒടുങ്ങിയൊരു പ്രണയവും.
ഹിറ്റ്ലർ നീ വത്യസ്തൻ തന്നെ.

നിണമൊഴുകിയ തീരുമാനങ്ങളാൽ  അടിപതറിയെങ്കിലും,
ജർമ്മനിയെ വാഗ്ദാനങ്ങളാൽ വഞ്ചിച്ചെങ്കിലും
ഇവ ബ്രൗണ്‍ന് നീ വഞ്ചകനല്ല.
ഹിറ്റ്ലർ നീ വത്യസ്തൻ തന്നെ

ഇവിടെയും കാണാം ചിലരെ,  
ഭാര്യയെ ഉപേക്ഷിച്ച് സ്ത്രീ ശാക്തീകരണം പുലമ്പുന്നവരെ.
"ആരാ ഇവനയോക്കെ ഹിറ്റ്ലറോട് ഉപമിച്ചേ? !
ഹിറ്റ്ലർ നീ വത്യസ്തൻ തന്നെ."

വിശ്വാസികൾ..

കൂടെയുള്ള പെണ്ണിനെ  വിശ്വസിക്കാതെ,
തുറന്ന് സംസാരിക്കാതെ,
കല്ലിനുള്ളിലെ ദൈവീകത വിശ്വസിക്കുന്ന മടയന്മാർ. 

Saturday, April 26, 2014

WITHOUT പ്രണയം

പഞ്ചസാരയില്ലാത്ത പ്രണയം,
മധുരമില്ലാത്ത പായസമാണെന്ന് ടീച്ചർ പറഞ്ഞിരുന്നു.
എനിക്ക് മധുരം പണ്ടേ പ്രിയമല്ല;
അവൾക്കുമെന്നറിഞ്ഞതിൽ സന്തോഷം.

മധുരപ്പായസങ്ങൾ ഉറുമ്പരിക്കുന്ന വേളയിൽ,
ഞങ്ങളുടെ പ്രണയത്തെ ഉപ്പിലിട്ടു.
കാലമെന്ന ഭരണിയിൽ കാലങ്ങളോളം കിടക്കാൻ. 

Friday, April 25, 2014

മുങ്ങി ചത്ത Samsung Displayക്ക്

നിന്റെ സാമിപ്യം ഇരുളകറ്റി നിലാവ് വിരിച്ചിരുന്നു.ഇന്ന് നിന്റെ  അഭാവം കൂരിരുട്ടുകൾ സമ്മാനിക്കുന്നു.

നീ ഒരു കണ്ണാടി ആയിരുന്നു;
ഹൃദയം പെരുവിരലാൽ പകർത്തിയ വാക്കുകളുടെ,സ്വപ്നങ്ങളുടെ, ആശയങ്ങളുടെ, പൊട്ടത്തരങ്ങളുടെ,പഞ്ചസാര കലരാത്ത പ്രണയത്തിന്റെ. 

ജാനകിക്ക് രാവണനെ കാട്ടിയ ഛ)യാമുഖി...ഇന്ന് നീ ഒരു സ്മാരകമായിരിക്കുന്നു. 

സംഭവിച്ചതെല്ലാം നല്ലതിന്; സംഭവാമി യുഗേ യുഗേ

ഞെട്ടറ്റ് വീഴുന്ന ഇലകൾ  പോലും തണ്ടുകളിൽ അവയുടെ സ്ഥാനം അടയാളപെടുത്തീട്ടാവും നിലം പതിക്കുക..അതിനെന്താ...
ഇലകൾ കൊഴിയുന്നതും പാടുകൾ ഉണ്ടാകുന്നതും  ചെടിയുടെ വളർച്ചയെ ഒരിക്കലും തടയുന്നില്ല.
പുണരാനാവാത്ത വിണ്ണിനെ നോക്കി അത് വളർന്നു കൊണ്ടേ ഇരിക്കും, ആർക്കൊക്കയോ തണലും നൽകി. 

Saturday, March 29, 2014

“Multilingualism and the Literary Culture of India”



ഒരു ദിവസം 24 മണിക്കൂരാണോ അതോ 48 മണിക്കൂറോ ?
ശീതികരിച്ച  മുറി, കണ്ണ് ചിമ്മുന്ന mambrayude ക്യാമറ,
മാറുന്ന സ്ലൈടുകൾ, ആവർത്തിക്കുന്ന
ക്വൊട്ട്  അൻക്വോട്ട് എന്ന  പ്രയോഗങ്ങൾ ,
കസേരകളിൽ നിന്നും ഉയർത്തെഴുനേറ്റ അധര വ്യായാമങ്ങൾ.
പക്ഷേ ... സമയം മാത്രം തപസ് ചെയ്യും പോലെ.

Wednesday, March 26, 2014

വെളിപാട്

നിന്നെ പ്രണയിക്കുന്നതിലൂടെ ഞാൻ എന്നെ തന്നെ പുണരുകയാണ്.
നിന്നിലൂടെ ഞാൻ എന്നേ തന്നെയാണ് ഇഷ്ട്ടപെടുന്നതും.
ഇരുട്ടിൽ, നിന്നിലെ ചെക്കുത്താനെ എന്റെ നരകത്തിലേക്ക് ആനയിക്കുമ്പോഴും,
ഞാൻ എന്നോട് തന്നെ പൊരുതുന്ന പോലെ, 
എന്നെ തന്നെ ചുംബിക്കും പോലെ.


എന്റെ പ്രണയമേ... 
അസൂയയുടെ അന്ധതയിൽ സീയുസ് ദേവൻ എന്നിൽ നിന്നും അറുത്ത് മാറ്റിയത് "നിന്നെ" തന്നെ ആയിരുന്നുവോ?? 

Monday, March 24, 2014

കാത്തിരിപ്പ്

ഞാൻ കാത്തിരിക്കുകയാണ്, നിന്റെ വാക്കുകൾ  ഇന്ദ്ര ധനുസിലേറി എന്നിൽ മഴയായി പെയ്തിറങ്ങുന്നതിനായി; കഥയായി, കവിതയായി , കിനാവായി.ഞാൻ നിന്നെ ഒപ്പിയെടുക്കുകയാണ്, എന്റെ ഹൃദയത്തിന്റെ ചുവരുകളിലേക്ക്.എന്നാൽ നീയോ ,എന്റെ രക്തത്തിലേക്ക് നിറക്കൂട്ടുകൾ  കലർത്തികൊണ്ടേയിരിക്കുന്നു. 


നിഷേയുടെ കാമുകി


നാവുകൾ സംസാരിക്കും എന്നിട്ടും,
നിന്റെ നിശബ്ദത…
ആകാശത്തിന്റെ പരപ്പും,
കടലിന്റെ ആഴവുമാണ്.
നിന്റെ മൗനം …
എൻ ഉള്ളറകളിൽ എന്റെ പുനർജ്ജനി തീർക്കുന്നു,
ഒരു കൊശവന്റെ സൃഷ്ടി പാടവം ചാർത്തുന്നു.
അകലങ്ങളിൽ തുഴയെറിഞ്ഞ് ചക്രവാളമണയാനും,
അഗ്നി ചിറകുകളാൽ ആകാശം കീറി ഉയരാനുള്ള 
കരുത്തുമെന്നിൽ തീർക്കുന്നു.
നിന്റെ മാത്രം നിശബ്ദത…
“അതേ… എന്റെ നിശബ്ദത,എനിക്കായി
സാരതുസ്ത്രയെ സമ്മാനിച്ചിരിക്കുന്നു.”

വിപ്ലവം

വെളിച്ചമൊഴിഞ്ഞ ഗുഹകളിലായിരുന്നു താമസം.
വെളിച്ചത്തിന്റെ നിറം ഇരുണ്ടതാണെന്നന്ന്  ഞാൻ കരുതി.

ഏത് വാതിലൂടെയാണ് നീ എന്നിൽ വെളിച്ചം വീശിയത്?
ഞാൻ പോലുമറിയാതെ കടന്ന് വന്നത്?

എന്റെ ഉള്ളിലെ നാളം നിന്റെ കണ്ണുകളിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
അതിന്റെ നിഴലുകൾ കഥകളായി, കവിതകളായി പാട്ടുകളായി.

ഭാഷയും സംഗീതവും പ്രണയമായി.
കവിതകളാൽ ഞാൻ നിനക്ക് നക്ഷത്രങ്ങൾക്കിടയിൽ കൂടൊരുക്കാം
സംഗീതത്താൽ  നിന്നെ ഞാൻ വിണ്ണിലേക്കുയർത്താം.

മഴമേഘങ്ങൾ തോറും നീരാടം നിനക്ക് ഒരു അരയന്നത്തെപോലെ .
നിന്റെ പാറാവുകാരനാവാൻ എനിക്ക് ആവില്ല.
നിന്നെ തടവിലാക്കുന്നതിലൂടെ ഞാനെന്നെ തടവറയിലെക്കെറിയുകയാണ്.

കാരണം , പ്രണയം എനിക്ക് സ്വാതന്ത്ര്യമാണ്….




പഞ്ചാര





പറയു.. നീയെന്താണ് ഇഷ്ട്ടപെടുന്നത്..?
മറക്കാനാവാത്തവിധം മഴനഞ്ഞു നടന്നതോ?
"എന്തുന്നാടാ ചെക്കാ  ..."
പറഞ്ഞാൽ ഞാൻ അതാവാം.
"ഓഹോ."
അതേ .
"എനിക്ക് മണമിഷ്ട്ടമാണെങ്കിൽ..??"
ഞാൻ ഒരു പൂവാകാം.
"എനിക്ക് വെളിച്ചം ഇഷ്ട്ടമാണെങ്കിൽ ..??"
ഞാൻ നിലാവാകം.
"എനിക്ക് ഭ്രാന്ത് ഇഷ്ട്ടമാണെങ്കിൽ.??"
ഞാൻ ഒരു എഴുത്തുകാരൻ ആവാം.
" എനിക്ക് നിറം ഇഷ്ട്ടമാണെങ്കിൽ.??"
ഞാൻ ചിത്രകാരനാവം.
"എങ്കിൽ ..എനിക്ക് ശത്രുവിനെയാണിഷ്ട്ടമെങ്കിലോ...????"
എങ്കിൽ ... എങ്കിൽ ഞാൻ നിന്റെ ഭർത്താവാകം.. 

കുമിളകൾ

നീ എന്തിനാ കുമിളകൾ തുപ്പുന്ന കുന്ത്രാണ്ടം വാങ്ങി തന്നേ ??
എന്റെ പ്രായം അതാണോ ?
കുട്ടി പാവാടയുടുത്തിരുന്ന നാൾ 
മുട്ടായി നീട്ടീട്ടുണ്ട് പലരും.
ചുരിദാറിൽ കേറിയപ്പോ അത്
റോസാപൂക്കളും കവിതകളും കത്തുകളുമായി.
ഈ കുമിളകൾ തുപ്പുന്നതിദ്യാ ....
എന്തിനാ വാങ്ങി തന്നേ ??

"എങ്കിൽ പറയാം ."
"അന്ന് കിട്ടിയ മുട്ടായി നീ എന്ത് ചെയ്തു?"
അന്ന് ഞാൻ അത് വാങ്ങീല്ല.
"പിന്നീട് കിട്ടിയ റോസും കത്തും കവിതയും ??"
റോസാപൂ ഞാൻ വാങ്ങി മണത്തു.
കുറേ നാൾ കഴിഞ്ഞത് വാടി പോയി.
"ഞാൻ വാങ്ങി തന്നതോ ??"
അതോ, അതിൽ ഞാൻ കുമിളകൾ തുപ്പി കളിച്ചു,
എന്നിട്ടത് പൊട്ടിച്ച് ചിരിച്ചു .

"റോസായ്ക്കും മുട്ടായിക്കും കത്തിനും കവിതക്കും
പരിമിധികളേറെയുണ്ട്."
"അവയ്ക്കൊന്നും നിന്റെ ജീവാംശം പോലും
ഉൾക്കൊള്ളാൻ ആയിട്ടില്ല."
"നീ തുപ്പിയ കുമിളകൾക്കാവും,
നിന്റെ ശ്വാസത്തിനു പോലും തിളക്കം നൽകാൻ ."

അറിഞ്ഞൂടാ


പ്രണയത്തിൻ വഴികൾ നാം കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ ?


Is there any fixed way for love or to be loved?


പാതിയണഞ്ഞ വിളക്കിനു കീഴേ നാം പോയിട്ടില്ല.നിഴലുകൾ തീണ്ടാത്ത ഓരങ്ങൾ നാം തേടിയിട്ടില്ല.വാകമരങ്ങൾ നമ്മുക്കിടയിൽ പ്പൂക്കൾ കൊഴിഞ്ഞിട്ടില്ല.മഴയേ ഗർഭം പൂണ്ട മേഘങ്ങളല്ലാതെ മഴത്തുളികൾ നാം അറിഞ്ഞിട്ടില്ല.വർണങ്ങളുടെ വസന്തം പേറിയ മയിൽ പീലി ഞാൻ നിന്നിൽ ചൂടീട്ടില്ല.സിരകളിൽ കനൽ കോരിയിട്ടതല്ലാതെ പനിനീർ തുള്ളികൾ തളിച്ചിട്ടില്ല.


എന്നിട്ടും.. ഞാൻ ഇതിനെ പ്രണയം എന്നു വിളിച്ചു.
ഹൃദയത്തിൻ പാന പത്രം തുളുംമ്പിയആ രാവിൽ നീ എന്നെ ഓർമ്മപെടുത്തി.

"LET THE BEAUTY WE LOVE BE WHAT WE DO,THERE ARE 100 OF WAYS TO KNEEL AND KISS THE GROUND."

അമ്മക്കൊരുമ്മ



രാവിലെ മുതൽ രാത്രി വരെ 
അരിയാഹാരം കഴിച്ചില്ല.
രാത്രി സൽക്കാരമുണ്ടെന്ന് 
ചങ്ങായി പറഞ്ഞു.
3 സ്റ്റാർ ഹോട്ടൽ; കയ്യ് പാത്രത്തിൽ മാത്രമൊ-
തുങ്ങുന്ന അവസ്ഥ.
തുടങ്ങവേ അമ്മ ഫോണിൽ.
കുശലങ്ങൽക്കൊടുവിൽ അമ്മ ചോതിച്ചു,
"എന്ത് കഴിച്ചു എന്ന്."
ഞാൻ പറഞ്ഞ് കൊടുത്തു.
തിരികെ ചോതിക്കവേ അമ്മ 
പ്ലേറ്റ് മാറ്റി.
ലൗഡ് സ്പീക്കെറിൽ കേട്ട കുഞ്ഞ് പെങ്ങൾ പറഞ്ഞു,
"ഇന്നൊന്നും വെച്ചില്ലാ എന്ന്." 
ഞാൻ ഇറങ്ങി നടന്നു.

Wednesday, March 19, 2014

ഇന്നലകളിൽ, ഞാൻ നിന്റെ മണ്ണിലായിരുന്നു, നീ 
സൂക്ഷിച്ചിരുന്ന തുള്ളികളുടെ നനവിൽ മുളപ്പെടാൻ 
കിടന്ന വിത്തിനെ പോലെ.

ഇന്ന്, ഞാൻ നിന്റെ ആകാശത്താണ്, നീ 
മഴയെ ഗർഭം പൂണ്ട കാർമേഘങ്ങൾക്കിടയിൽ 
നീരാടുകയാണ്.

നാളെ, ഞാൻ നിന്റെ സമുദ്രത്തിലാവും, നീ 
നിധി പോലെ അഗാധങ്ങളിൽ സൂക്ഷിക്കുന്ന പവിഷ 
മാളികയിൽ ജീവിക്കുകയാവും. 

Monday, February 17, 2014

പ്രണയത്തിന്റെ സമര മുഖം: “There is a voice that doesn’t use words. Listen."


ഇരുൾ നടന്നകന്നു പകലിനു വഴി മാറാനായിട്ടും
പാതിയെരിഞ്ഞ മണ്‍ -ചിരാഗിനിരുപുറം,
എന്തെന്നറിയാത്ത മൗനം പുതച്ചിരിക്കുന്നു നാം.
സിരകളിൽ പ്രണയം തീർത്ത നിറക്കൂട്ടുകൾ
കണ്ണുകളിൽ മഴവില്ല് വിടർത്തീട്ടും,
ചെകുത്താന്റെ കടലും, മാലാഖയുടെ വിണ്ണും,
ആരണ്യത്തിന്റെ വന്യത താണ്ടീട്ടും,
നിന്റെ ഈ മൗനം കന്യകയായൊരു
വൻകര എൻ മുന്നിൽ തീർക്കുന്നു.
പറയൂ…
ഇനിയുമീ പ്രേമം ധൈര്യം ആവശ്യപെടുന്നുവോ ?
“ഇല്ല.. ഒരുപക്ഷേ,
ഇതെനിക്ക് എന്റെ മനസ്സിനോടുള്ള
അനുസരണയില്ലയ്മയാവം.”