നീ എന്തിനാ കുമിളകൾ തുപ്പുന്ന കുന്ത്രാണ്ടം വാങ്ങി തന്നേ ??
എന്റെ പ്രായം അതാണോ ?
കുട്ടി പാവാടയുടുത്തിരുന്ന നാൾ
മുട്ടായി നീട്ടീട്ടുണ്ട് പലരും.
ചുരിദാറിൽ കേറിയപ്പോ അത്
റോസാപൂക്കളും കവിതകളും കത്തുകളുമായി.
ഈ കുമിളകൾ തുപ്പുന്നതിദ്യാ ....
എന്തിനാ വാങ്ങി തന്നേ ??
"എങ്കിൽ പറയാം ."
"അന്ന് കിട്ടിയ മുട്ടായി നീ എന്ത് ചെയ്തു?"
അന്ന് ഞാൻ അത് വാങ്ങീല്ല.
"പിന്നീട് കിട്ടിയ റോസും കത്തും കവിതയും ??"
റോസാപൂ ഞാൻ വാങ്ങി മണത്തു.
കുറേ നാൾ കഴിഞ്ഞത് വാടി പോയി.
"ഞാൻ വാങ്ങി തന്നതോ ??"
അതോ, അതിൽ ഞാൻ കുമിളകൾ തുപ്പി കളിച്ചു,
എന്നിട്ടത് പൊട്ടിച്ച് ചിരിച്ചു .
"റോസായ്ക്കും മുട്ടായിക്കും കത്തിനും കവിതക്കും
പരിമിധികളേറെയുണ്ട്."
"അവയ്ക്കൊന്നും നിന്റെ ജീവാംശം പോലും
ഉൾക്കൊള്ളാൻ ആയിട്ടില്ല."
"നീ തുപ്പിയ കുമിളകൾക്കാവും,
നിന്റെ ശ്വാസത്തിനു പോലും തിളക്കം നൽകാൻ ."
No comments:
Post a Comment