Wednesday, October 22, 2014

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം ; പത്മരാജൻ അനുസ്മരണം

ചിലർ  അങ്ങനെയാണ് ഒരു കൊള്ളിയാൻ പോലെ വന്ന് മനസ്സിൽ വെളിച്ചം കോറിയിട്ട് കടന്ന്  കളയും.  അസൂയ തോന്നും ഈ മനുഷ്യനോട് 15 നോവലുകൾ 117 ഓളം ചെറു കഥകൾ 37 ചല ചിത്രങ്ങൾ അതും ആരുടെ കയ്യിൽ നിന്നോ കടം വാങ്ങിയ വെറും 45 വർഷം മാത്രം കൊണ്ട്.

" മ്മക്ക് ഓരോ നാരങ്ങ വെള്ളം കാച്ചിയാലോ ...ഡേവിടെട്ടാ king ഫിഷെർ ൻണ്ടാ ..ചിൽഡഡ്." 

"ഈ ഭുമിയിൽ ഒരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണ്‍ കണ്ടെത്തി വിശ്രമിക്കണം. ഈ ഭുമിയിൽ നിന്റെയൊപ്പം ജീവിച്ച് നിന്റെ ഓർമയുമായി മരിക്കുന്ന ദേവൻ  എന്ന് പേരുള്ള മനുഷ്യൻ ആവണം ".. ഇതൊക്കെ ആർക്കാ അത്ര പെട്ടെന്ന് മറക്കാനാവുക 

പത്മരാജൻ  എന്ന പ്രതിഭാസത്തിനു മുന്നിൽ ,
കഥ പറഞ്ഞ് ഗന്ധർവ ലോകം വരെ പോയ പപ്പേട്ടന് മുന്നിൽ ഓർമ  പൂക്കളോടെ....

നഷ്ടപ്പെട്ട നീലാംബരി; ആമി ഇല്ലാത്ത അഞ്ചാമത്തെ വർഷം

സ്നേഹത്തിന്റെ, പ്രണയത്തിന്റെ, വാത്സല്യത്തിന്റെ പഥിക വിടപറഞ്ഞിട്ട് 5 വർഷം  തികയുന്നു. അസൂയ ഉളവാക്കുന്ന ഭാഗ്യമാണ് മലയാളഭാഷക്കും ആ ചുരുങ്ങിയ ഇംഗ്ലീഷ് വാക്കുകൾക്കും ലഭിച്ചത്; മാധവികുട്ടിയുടെ വാത്സല്യം പേറാൻ കഴിഞ്ഞ, പ്രണയം വഹിക്കാൻ കഴിഞ്ഞ, കണ്ണീരൊപ്പാൻ കഴിഞ്ഞ, സ്നേഹം പരത്താൻ കഴിഞ്ഞ വാക്കുകൾ. മലയാളഭാഷ  "ചുന്ദരി" കുട്ടി ആയത് മാധവികുട്ടി കുളിപിച്ച് ഒരുക്കിയപ്പോഴാണെന്ന് നിസംശയം പറയാം.

"എന്റെ സ്നേഹം ഇളം വെയിലാണ്, വേനൽ  മഴയാണ്, നിലാവാണ്‌. എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോനുന്നു. സ്നേഹിക്കപ്പെട്ട ആ ഹ്രസ്വ കാലം. സ്വർലോക തൃപ്തി അവർക്ക് കൊടുത്തിരിക്കണം. പരിപൂർണ്ണതയിലേക്ക്  നിന്നും  അപൂർണതയിൽ വഴുതി വീണപ്പോൾ ആ വീഴ്ചയുടെ കാരണം അവർക്ക്  മനസിലായിരിക്കുകയില്ല. തീർച്ച ....പക്ഷേ  എന്നെ വെറുക്കാൻ അവർക്ക്  കഴിയുകയില്ല."


ആർക്കാ  വെറുക്കാനാവുക....
ഓർമ്മകളോടെ
വീഞ്ഞ് പഴകും തോറും വീര്യം കൂടും എന്നല്ലേ പറയാറ്. എത്ര സത്യമാണത്.   സിനിമകൾ കാണാറുണ്ട് പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ, ഭാഷ നോക്കാതെ. പല സിനിമകളെ അറിഞ്ഞും അറിയാതെയും മാറ്റി വെക്കാറുമുണ്ട്. മണിരത്നം എന്ന  ഇതിഹാസത്തെയാണ് കൂടുതലും മാറ്റി വെച്ചിട്ടുള്ളത്. അറിയാതെയാണ് ചെയ്തതെങ്കിലും , നന്നായി എന്ന് ഇപ്പോൾ തോനുന്നു. പഴകട്ടെ, വീര്യം കൂടട്ടെ എന്ന  ഉൾമനസിന്റെ തിരിച്ചറിവാകാം, ആവോ. എന്ത് തന്നെയായാലും മണിരത്നങ്ങൾ പഴകിയപ്പോ എനിക്ക് നുകരാൻ  കഴിഞ്ഞത് എന്തെന്നില്ലാത്ത ലഹരി ആണ്. വീഞ്ഞറകൾ തുറക്കുന്നതിന് അതിന്റേതായ സമയവും സന്ദർഭവും ഉണ്ടല്ലോ അതാവാം ഇത്രയും വൈകിയത്.


24 വർഷം  പഴകിയ  ഒരു മണിരത്നം വീഞ്ഞിന്, സുഹൃത്തിനോട് എന്തെന്നില്ലാത്ത ഒരു അടുപ്പം കടുപ്പത്തിൽ സമ്മാനിക്കാൻ കഴിഞ്ഞിരുന്നു. ദേ  ഇന്ന്... ഞാൻ ഒരു അറ തുറന്നു.. 14 വർഷത്തിന് ശേഷം. ഹോ  ഇതിന്റെ വീര്യം പറയാൻ ആവില്ല.. ഇത് തന്ന കിക്ക് ഹോ..... അടുത്തില്ലാതെ പോയി..

മരണം_ ജീവിതം; ഒരു കവിതക്കുള്ള മറുപടി

ആരുടെ സ്വപ്നമാണ് നീയും ഞാനും?
ആരുടെ ആയാലും ഉണരാതിരിക്കട്ടെ അയാൾ.
ഉണർന്നിട്ടിനി മരിച്ചാലോ?
തുറന്ന കണ്ണുകളെ ശപിച്ച് കൊണ്ട്,
മനസിലൊരു സ്മാരകം തീർക്കട്ടെ. 

Tuesday, October 21, 2014

RIVER

Should have flowed to depletion long back.
After all how much can you take up from it.
How much can you drink it down,
To what extant can you check its flow and dredge it to swallow it I am a river.
My vastness may astound you.
My murmur may allure you.
My coolness may make your insides cool too.
But don't be frightened.Don't be frightened at my depth,
As you can be an ocean and embossom me.

TENSES


In times past,
I was in thy soil,
Like a seed desiring to spring forth,
At the wetness of the drops you had put away.
Today i am in thy skies,
And thou art bathing in the clouds which have conceived the rains.
And in times to come,
I shall be at thy ocean,
Living in a castle hoarded deep inside it like a treasure.

വെയിൽ തിന്ന പക്ഷി "ചത്തിട്ട്" 4 വർഷം; കവി അയ്യപ്പൻ അനുസ്മരണം



വഴി മാറി ഓടിയ സെക്കണ്ട് സൂചി നിലചിട്ട് ഇന്ന് 4 വർഷം തികയുന്നു. ചഷകത്താൽ നുകർന്ന ലഹരിയെ തൻറെ വരികളാൽ ആസ്വാദകന്റെ സിരകളിൽ കലർത്തിയ മഹാ മാന്ത്രികൻ. തൻറെ രക്തത്തിന് മദ്യത്തെക്കാൾ ലഹരിയുണ്ടെന്ന് അയ്യപ്പൻ കവിതകളിലൂടെ തെളിയിച്ചു. 

" എനിക്കായി തീർത്തൊരു മണ്‍ കുഴിയിൽ
ഒരിക്കലും തിരിച്ചു വരാനാകാത്ത ഞാൻ
വിരി മാറിൽ ലയിച്ചിടുന്നു"

ഇലായ്മകളെ ചങ്ങാതിമരാക്കിയ, വിശപ്പിനെ ആഘോഷിച്ച, അതിൽ നിന്നും കണ്ടെടുത്ത ബിംബങ്ങളെ വാക്കുകളാക്കി തീർത്ത, മേലോട്ട് ഉയരാൻ കണ്ട പടവുകളെ പുഞ്ചിരിച്ചു തള്ളിയ, ഒടുവിൽ "അച്ഛാ എന്നൊരു വിളിയോ,  കണ്ണീരു കലർന്നൊരുമ്മയോ കിട്ടാതെ പറന്നു പോകേണ്ടി വന്ന പക്ഷി.

" എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തിൽ
നിന്ന് ആ പൂവ് പറിക്കണം.....
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം....
മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ സമയമില്ലായിരിക്കും.
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലെക്ക് ഒലിച്ച് പോകണം.
ഇല്ലെങ്കിൽ ഈ ശവപെട്ടി മൂടാതെ പോകണം ..."

ഓർമ്മ പൂക്കളോടെ ....

Saturday, October 18, 2014

ചൊറിതനം/ ചൊറിയണം; ഒരുതരം ചോറി ഉണ്ടാക്കുന്ന ചെടി

ഹരിതവർണം  തന്നെയാണ് എനിക്കും കിട്ടിയത്.
പീലികൾ പോലെ ഇലകൾ ഇല്ലാത്തവൻ.
ചൂടാൻ പൂക്കൾ പൊഴിക്കാത്തവൻ.
പഥികന് തണലേകാൻ വേണ്ടത്ര പൊക്കമില്ലാത്തവൻ.
ആകർഷിക്കും വിധം ആകാരമില്ലാത്തവൻ.
ചില്ലകൾ ഇല്ലാത്തവൻ.

ഒന്നുണ്ട് ചൊറി, ദേഹമാസകലം.
ഇലകളിലും, തണ്ടുകളിലും.
സൃഷ്ടാവിന്റെ കുസൃതിയാൽ വിതറിയ
നായിങ്കരണ പൊടിയാണ് ആസകലം.
അതാവും പൂചെട്ടികളിൽ എന്നെ കാണാത്തത്,
പൂവാടികളിൽ ഞാൻ ഇല്ലാത്തതും.
നല്ലതാ....
എന്തിനാ തൊട്ട്  നിങ്ങൾക്ക് ചൊറി ആകുന്നത്.

ഞാൻ ഈ മൂലയിൽ നിന്ന് ചീയട്ടെ.