Sunday, July 27, 2014

വ്യാപാരി


വിൽക്കുവാനായി ഒന്നുമേയില്ല കൈകളിൽ,
ചോര നിറഞ്ഞ മാസംങ്ങൾ അല്ലാതെ.
കുറച്ച് ആശങ്ങൾ ഉണ്ട് കീശയിൽ 
മീശപോലെ വളർത്തിയവ.
കുറേ  സ്വപ്‌നങ്ങളുമുണ്ട് മനസ്സിൽ 
മുത്തുപോലെ സൂക്ഷിച്ചവ.
ഉശിരും ഉറപ്പുമുണ്ട് കൂടേ 
തിരകളെയെതിർത്ത് വലയിട്ടെടുത്തവ.
മറ്റൊന്നുമില്ല; മുത്തും പഴിഴവുമൊന്നുമേയില്ല.
ജീവിതമേ ... നീ  ഇവയോരോന്നുമെടുത്ത് കൊള്ളുക,
പകരം എന്റെ മണവാട്ടിയാവുക.

അപേക്ഷ

എനിക്കായി സമയം നിങ്ങൾ മാറ്റിവെക്കരുതേ,
ഒടുവിൽ നഷ്ടബോധം തോന്നിയാലോ.
പകരം തിരക്കിനിടയിൽ  കൂട്ടി മുട്ടാം പരസ്പരം.
എനിക്ക് വേണ്ടി ചിലവാക്കുകയുമരുത് നിങ്ങൾ,
ഒടുവിൽ പാഴാക്കിയെന്ന് തോന്നിയാലോ.
പകരം യാചകനാക്കുക നിങ്ങൾ;
അധികം വന്ന സമയവും ചിലവാകാത്ത തുട്ടുകളും 
ഒഴിവാക്കാനുള്ള ഉപായമാക്കുക എന്നെ.

Monday, July 21, 2014

BPL BOY FRIEND

എനിക്ക് സമ്മാനിക്കാൻ ഒന്നുമില്ല.
എന്റെ സമയമല്ലാതെ, എന്റെ വാക്കുകളല്ലാതെ,
സ്വപ്നങ്ങളല്ലാതെ,ചളികളല്ലാതെ,
പ്രണയമാല്ലാതെ, ചൂടാറാത്ത മേനിയല്ലാതെ,
ഒന്നുമില്ല; എന്നിട്ടും നീ.
പകരം എന്നെ നീ എടുത്ത് കൊള്ളുക,
നിനക്കേറെ പ്രിയമുള്ള എന്റെ 
മരണമെടുത്ത് കൊള്ളുക.