വിൽക്കുവാനായി ഒന്നുമേയില്ല കൈകളിൽ,
ചോര നിറഞ്ഞ മാസംങ്ങൾ അല്ലാതെ.
കുറച്ച് ആശങ്ങൾ ഉണ്ട് കീശയിൽ
മീശപോലെ വളർത്തിയവ.
കുറേ സ്വപ്‌നങ്ങളുമുണ്ട് മനസ്സിൽ
മുത്തുപോലെ സൂക്ഷിച്ചവ.
ഉശിരും ഉറപ്പുമുണ്ട് കൂടേ
തിരകളെയെതിർത്ത് വലയിട്ടെടുത്തവ.
മറ്റൊന്നുമില്ല; മുത്തും പഴിഴവുമൊന്നുമേയില്ല.
ജീവിതമേ ... നീ ഇവയോരോന്നുമെടുത്ത് കൊള്ളുക,
പകരം എന്റെ മണവാട്ടിയാവുക.
No comments:
Post a Comment