വീഞ്ഞ് പഴകും തോറും വീര്യം കൂടും എന്നല്ലേ പറയാറ്. എത്ര സത്യമാണത്. സിനിമകൾ കാണാറുണ്ട് പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ, ഭാഷ നോക്കാതെ. പല സിനിമകളെ അറിഞ്ഞും അറിയാതെയും മാറ്റി വെക്കാറുമുണ്ട്. മണിരത്നം എന്ന ഇതിഹാസത്തെയാണ് കൂടുതലും മാറ്റി വെച്ചിട്ടുള്ളത്. അറിയാതെയാണ് ചെയ്തതെങ്കിലും , നന്നായി എന്ന് ഇപ്പോൾ തോനുന്നു. പഴകട്ടെ, വീര്യം കൂടട്ടെ എന്ന ഉൾമനസിന്റെ തിരിച്ചറിവാകാം, ആവോ. എന്ത് തന്നെയായാലും മണിരത്നങ്ങൾ പഴകിയപ്പോ എനിക്ക് നുകരാൻ കഴിഞ്ഞത് എന്തെന്നില്ലാത്ത ലഹരി ആണ്. വീഞ്ഞറകൾ തുറക്കുന്നതിന് അതിന്റേതായ സമയവും സന്ദർഭവും ഉണ്ടല്ലോ അതാവാം ഇത്രയും വൈകിയത്.

No comments:
Post a Comment