ചിലർ അങ്ങനെയാണ് ഒരു കൊള്ളിയാൻ പോലെ വന്ന് മനസ്സിൽ വെളിച്ചം കോറിയിട്ട് കടന്ന് കളയും. അസൂയ തോന്നും ഈ മനുഷ്യനോട് 15 നോവലുകൾ 117 ഓളം ചെറു കഥകൾ 37 ചല ചിത്രങ്ങൾ അതും ആരുടെ കയ്യിൽ നിന്നോ കടം വാങ്ങിയ വെറും 45 വർഷം മാത്രം കൊണ്ട്.
" മ്മക്ക് ഓരോ നാരങ്ങ വെള്ളം കാച്ചിയാലോ ...ഡേവിടെട്ടാ king ഫിഷെർ ൻണ്ടാ ..ചിൽഡഡ്."
"ഈ ഭുമിയിൽ ഒരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണ്‍ കണ്ടെത്തി വിശ്രമിക്കണം. ഈ ഭുമിയിൽ നിന്റെയൊപ്പം ജീവിച്ച് നിന്റെ ഓർമയുമായി മരിക്കുന്ന ദേവൻ എന്ന് പേരുള്ള മനുഷ്യൻ ആവണം ".. ഇതൊക്കെ ആർക്കാ അത്ര പെട്ടെന്ന് മറക്കാനാവുക
പത്മരാജൻ എന്ന പ്രതിഭാസത്തിനു മുന്നിൽ ,
കഥ പറഞ്ഞ് ഗന്ധർവ ലോകം വരെ പോയ പപ്പേട്ടന് മുന്നിൽ ഓർമ പൂക്കളോടെ....

No comments:
Post a Comment