എനിക്ക് എന്റെ വാക്കുകളാവണം.
നിന്റെ ഉള്ളിൽ തട്ടിയ വാക്കുകൾ.
നിന്നെ ചിരിപിച്ച വാക്കുകൾ,
കളിയാക്കിയ വാക്കുകൾ, നാണിപിച്ച,
പ്രണയിച്ച, ദേഷ്യപ്പെടുത്തിയ, ആകുലയാക്കിയ,
ഭയപെടുത്തിയ വാക്കുകൾ.
"എന്തിനാ ??"
കുഞ്ഞിക്കുട്ടനിലെ അർജ്ജുന വേഷത്തെയല്ലേ സുഭദ്ര ഇഷ്ട്ടപ്പെട്ടത്?
"അതിന്...
നിന്റെ അസ്ഥിത്വം അല്ലേ ആ വാക്കുകൾ.
മുല്ല മൊട്ടിനെ വസനയിലൂടെയല്ലേ ഇഷ്ടപ്പെടുക?"
*****കുഞ്ഞിക്കുട്ടൻ , സുഭദ്ര വാനപ്രസ്ഥത്തിലെ കഥാപാത്രങ്ങൾ
No comments:
Post a Comment