Monday, May 19, 2014

പ്രണയം ധൈര്യം ആവശ്യപ്പെടുന്നു?



എനിക്ക് ഭയമാണ്; നീ ഇങ്ങനെ 
പ്രണയിക്കുന്നത് കാണുമ്പോൾ.
നീ കണ്ടതല്ലേ ആ ശേഷിപ്പുകൾ?
ഞാനും കുടയെറിഞ്ഞ് മഴ നനഞ്ഞിരുന്നു,
വെയിലേറ്റ് ഉണങ്ങുമെന്നോർക്കാതെ.
തുള്ളി ചാടിയിരുന്നു,
കാലിടറുമെന്നോർക്കാതെ.
പൊട്ടിചിരിച്ചിരുന്നു,
നടുറോഡിൽ കരയുമെന്നോർക്കാതെ.

എനിക്ക് ഭയമാണ് നിന്റെ പ്രണയത്തേയും.

ആ ശേഷിപ്പുകളെ ദഹിപിച്ച്,
ബലികാക്കകളെ ഊട്ടേണ്ടകാലമായിരിക്കുന്നു.
കുടയെറിഞ്ഞു നമുക്ക് മഴ ചൂടാം.
വെയിൽ  മറയ്ക്കാൻ ആ കുട ചൂടാം.
കാലിടറാതിരിക്കാൻ കൈകൾ കോർത്ത് ചാടാം.
പിന്നെ നിന്റെ ഈ കണ്ണുകൾ....

നിന്റെ കണ്ണുകളെ ഞാൻ കണ്മഷിക്ക് വിടുന്നു,
അത് പടർത്തില്ലൊരിക്കലും .
ഇനിയും ഭയമെങ്കിൽ...
തടം കെട്ടി നിർത്തുക നീ എന്റെ പ്രണയത്തെ ,
വറ്റി വരളുന്ന ഗ്രീഷ്മം ഉണ്ടെങ്കിൽ തിരികെ തരിക...

No comments:

Post a Comment