എന്റെ പ്രണയം ഭക്ഷിക്കുന്നത് നിന്റെതിനെയാണ്.
നിന്റേതിനെ മാത്രം, നിന്റേത് എന്റേതിനേയുമാവം.
കടലിനുമാത്രം അലമാലകൾ എങ്ങനെ തീർക്കാനാവും.
വീഴുന്ന മഴത്തുള്ളികൾ പോലും,
മേഘങ്ങളുടെ ദത്തുപുത്രികൾ മാത്രമാണ്.
പ്രപഞ്ചത്തിലെ ഓരോ അണുവിനും കാണും
പരാശ്രയത്ത്തിന്റെ കഥ പറയാൻ.
എന്റെ വേരുകൾ നിന്റെ പ്രണയത്തിലാഴ്ന്നിരിക്കുന്നു.
വളരുന്നതും, നിലനിൽക്കുന്നതുമതിലൂന്നിയാണ്.
പട്ടിണി കിടത്താതിരിക്കുക പ്രണയത്തെ നീ .
No comments:
Post a Comment